പട്ടിണിമൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ചേക്കുമെന്ന് ഐക്യരാഷ്ട്ര സഭ; അടിയന്തര നടപടി സ്വീകരിക്കണം

പട്ടിണിമൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ചേക്കുമെന്ന്  ഐക്യരാഷ്ട്ര സഭ; അടിയന്തര നടപടി സ്വീകരിക്കണം

വാഷിംഗ്‌ടൺ: സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം മരിക്കുമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോകത്ത സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കോവിഡ് മഹാമാരി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതായും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയുടെയും മരണത്തിന്റെയും വക്കിലെത്തുമെന്നും അദ്ദേഹം സുരക്ഷാ കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
മൂന്ന് ഡസനിലധികം രാജ്യങ്ങളിലെ 30 ദശലക്ഷത്തിലധികം ആളുകൾ ക്ഷാമം മൂലം ദുരിതമനുഭവിക്കുകയാണ്. കോവിഡും കാലാവസ്ഥാ വ്യതിയാനവും അവരുടെ ജീവിതാവസ്ഥ കൂടുതൽ മോശമാക്കുന്നതായും അദ്ദേഹം പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിലൂടെയും സംഭാവനയിലൂടെയും അവരെ സഹായിക്കണമെന്ന് ഗുട്ടെറസ് അഭ്യർത്ഥിച്ചു.
118 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 2.6 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും വലിയ തൊഴിൽ നഷ്ടത്തിന് കാരണമാകുകയും ചെയ്‌ത കോവിഡ് മഹാമാരി ഇപ്പോഴും ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളും അരക്ഷിതാവസ്ഥയിലാണെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.