പ്രാർത്ഥനയ്ക്ക് എത്തിയവർക്ക് കോവിഡ്; സൗദിയില്‍ പളളികള്‍ അടച്ചു

പ്രാർത്ഥനയ്ക്ക് എത്തിയവർക്ക് കോവിഡ്; സൗദിയില്‍ പളളികള്‍ അടച്ചു

റിയാദ്: പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സൗദി അറേബ്യയില്‍ ആറ് പളളികള്‍ അടച്ചു. റിയാദിലെ മൂന്ന് പളളികളും വടക്കന്‍ അതിർത്തി മേഖലകളിലെ മൂന്ന് പളളികളുമാണ് അടച്ചത്. സൗദി ഇസ്ലാമിക് അഫയേഴ്സ് ദാവ ഗൈഡന്‍സിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ 33 ദിവസത്തിനിടെ 269 പളളികള്‍ രാജ്യത്ത് അടച്ചിരുന്നു. അണുനശീകരണ പ്രക്രിയകള്‍ പൂർത്തിയാക്കി 253 എണ്ണം വീണ്ടും തുറക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനയ്ക്കായി എത്തുന്നവർ കോവിഡ് മാർഗ നി‍ർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അണുനശീകരണമുള്‍പ്പടെയുളള പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.