പരമ്പരാഗത നീല നിറം മാറി, നേവി ബ്ലൂവും സ്വര്‍ണ വരകളും; ഖത്തര്‍ നല്‍കിയ പുതിയ വിമാനത്തില്‍ ട്രംപിന്റെ കന്നി യാത്ര

പരമ്പരാഗത നീല നിറം മാറി, നേവി ബ്ലൂവും സ്വര്‍ണ വരകളും; ഖത്തര്‍ നല്‍കിയ പുതിയ വിമാനത്തില്‍ ട്രംപിന്റെ കന്നി യാത്ര

വാഷിങ്ടണ്‍: ഖത്തര്‍ രാജകുടുംബം യു.എസിന് സമ്മാനമായി നല്‍കിയ അത്യാധുനിക ബോയിങ് 747-8 ലക്ഷ്വറി വിമാനത്തില്‍ കന്നി യാത്ര നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്ന് നോര്‍ത്ത് ഡക്കോട്ടയിലേക്കായിരുന്നു ട്രംപിന്റെയും സംഘത്തിന്റെയും ആദ്യ യാത്ര. യു.എസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ രാജ്യം സമ്മാനിച്ച വിമാനം ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ യാത്രകള്‍ക്കായി മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത്.

പതിറ്റാണ്ടുകളായി എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്കുണ്ടായിരുന്ന പരമ്പരാഗത ഇളം നീല നിറത്തിന് പകരം ട്രംപിന്റെ താല്‍പര്യ പ്രകാരമുള്ള പുതിയ ഡിസൈനാണ് വിമാനത്തിന് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന വിധം നേവി ബ്ലൂ അടിഭാഗവും ചുവപ്പ്, സ്വര്‍ണ വരകളും ചേര്‍ന്നതാണ് വിമാനത്തിന്റെ പുതിയ രൂപം.സത്യസന്ധമായി പറഞ്ഞാല്‍ ഈ ആദ്യ പറക്കല്‍ എന്നെ ഏറെ ആവേശഭരിതനാക്കുന്നു. ഇതുവരെ ആരും ഇത്തരമൊരു അനുഭവം നേടിയിട്ടുണ്ടാകില്ല. നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വാണിജ്യ വിമാനമാണിത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

മക്കളായ എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മരുമകള്‍ ബെറ്റിന ട്രംപ് എന്നിവരും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ഈ ആദ്യ യാത്രയില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.