ദാഹം മാറ്റാന്‍ കുടിച്ച കുപ്പി വെള്ളത്തില്‍ ആസിഡ്: യുവതി ഗുരുതരാവസ്ഥയില്‍; ഞെട്ടിക്കുന്ന സംഭവം ഉത്തര്‍പ്രദേശില്‍

ദാഹം മാറ്റാന്‍ കുടിച്ച കുപ്പി വെള്ളത്തില്‍ ആസിഡ്: യുവതി ഗുരുതരാവസ്ഥയില്‍; ഞെട്ടിക്കുന്ന സംഭവം ഉത്തര്‍പ്രദേശില്‍

ഹാപുര്‍: കുപ്പി വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍. സ്വര്‍ണക്കടയില്‍ നിന്നും ലഭിച്ച മിനറല്‍ വാട്ടര്‍ കുപ്പിയിലാണ് കുടി വെള്ളത്തിന് പകരം ആസിഡ് ഉണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ നിലവില്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുപ്പിയിലുണ്ടായിരുന്നത് ആസിഡ് തന്നെയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

അമ്മയ്‌ക്കൊപ്പം സ്വര്‍ണക്കടയില്‍ എത്തിയതായിരുന്നു യുവതി. കടയില്‍ വെച്ച് ദാഹിച്ചപ്പോള്‍ കടയുടമയാണ് ഇവര്‍ക്ക് തണുത്ത മിനറല്‍ വാട്ടര്‍ കുപ്പി നല്‍കിയത്. എന്നാല്‍ കുപ്പി തുറന്ന് വെള്ളം കുടിച്ചയുടന്‍ യുവതി അവശനിലയില്‍ ആകുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത് കടയുടമയുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ അതോ യുവതിയെ അപായപ്പെടുത്താന്‍ ബോധപൂര്‍വം നടത്തിയ ശ്രമമാണോ എന്ന കാര്യത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തി വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.