സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർക്കാർ ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധ ചിഹ്നങ്ങളെയും അവഹേളിക്കുന്ന പരിപാടിക്ക് ധനസഹായം നൽകിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. 'ഡിവൈൻ പ്ലേഹൗസ്'എന്ന പരിപാടിക്ക് സർക്കാർ 100,000 ഓസ്‌ട്രേലിയൻ ഡോളർ അനുവദിച്ചതാണ് കത്തോലിക്ക വിശ്വാസികളെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയെ പരിഹസിക്കുന്ന 'സൺഡേ മെസ്', ഭൂതോച്ചാടന ശുശ്രൂഷകളെ കളിയാക്കുന്ന 'തത്സമയ ഭൂതോച്ചാടനം' തുടങ്ങിയ പരിപാടികളാണ് ഈ വേദിയൊരുക്കുന്നത്. യേശു ക്രിസ്തുവിനെയും വിശുദ്ധ കുരിശിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് ഈ പരിപാടികളെന്ന് വിശ്വാസികൾ ആരോപിക്കുന്നു. മറ്റ് മതവിഭാഗങ്ങൾക്ക് നൽകുന്നതുപോലെ ക്രൈസ്തവ സമൂഹത്തിനും അർഹമായ ബഹുമാനവും സംരക്ഷണവും ലഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
സർക്കാർ പിന്തുണ പിൻവലിക്കണമെന്നും ക്രൈസ്തവ സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേർ ഒപ്പിട്ട ഹർജി അധികൃതർക്ക് സമർപ്പിച്ചു. ഹർജിക്ക് നേതൃത്വം നൽകുന്ന ക്രിസ് നാവ് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി പരിപാടികൾ നടക്കുന്ന കേന്ദ്രത്തിന് പുറത്ത് വിശ്വാസികൾ ജപമാല ചൊല്ലിയും പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുന്നു.
സർക്കാർ ഉടൻ തന്നെ ധനസഹായം പിൻവലിക്കണമെന്നും ഇത്തരം അവഹേളനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.