സിഡ്‌നിയിലെ 'വോക്ക് വിത്ത് ക്രൈസ്റ്റ്' പ്രദക്ഷിണം നവംബറിലേക്ക് മാറ്റി; ക്രസ്തുരാജന്റെ തിരുനാളിൽ വിശ്വാസപ്രഖ്യാപനം

സിഡ്‌നിയിലെ 'വോക്ക് വിത്ത് ക്രൈസ്റ്റ്' പ്രദക്ഷിണം നവംബറിലേക്ക് മാറ്റി; ക്രസ്തുരാജന്റെ തിരുനാളിൽ വിശ്വാസപ്രഖ്യാപനം

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നി അതിരൂപതയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന പ്രശസ്തമായ 'വോക്ക് വിത്ത് ക്രൈസ്റ്റ്' ദിവ്യകാരുണ്യ പ്രദക്ഷിണം ഈ വർഷം നവംബറിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ക്രസ്തുരാജന്റെ തിരുനാൾ ദിനത്തിലാണ് ഇത്തവണ ഈ മഹാപ്രദക്ഷിണം നടക്കുന്നത്.

നഗരത്തിലെ ഏറ്റവും ജനപ്രിയവും പരസ്യവുമായ ദിവ്യകാരുണ്യ വിശ്വാസപ്രഖ്യാപനമായ ഈ പ്രദക്ഷിണം, സഭയുടെ ലിറ്റർജിക്കൽ വർഷത്തിന്റെ സമാപന ദിനത്തിലാണ് ഇത്തവണ നടക്കുന്നത്. മുമ്പ് ജൂൺ മാസത്തിലെ പെസഹാ തിരുനാൾ ദിനത്തിലായിരുന്നു ഈ പ്രദക്ഷിണം പതിവായി നടത്തിയിരുന്നത്.

സെക്കുലറിസവും ദേശീയവാദവും കാരണം പൊതുജീവിതത്തിന് ദൈവത്തെ ആവശ്യമില്ലെന്ന് കരുതിയ ഒരു കാലഘട്ടത്തിലാണ് 1925-ൽ പിയൂസ് പതിനൊന്നാം മാർപ്പാപ്പ 'ക്വസ് പ്രിമാസ്'ചാക്രികലേഖനത്തിലൂടെ ക്രസ്തുരാജന്റെ തിരുനാൾ സ്ഥാപിച്ചതെന്ന് സിഡ്‌നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷർ ഒ.പി ഓർമ്മിപ്പിച്ചു.

"പെസഹാ തിരുനാൾ സഭയുമായുള്ള യേശുവിന്റെ ആത്മബന്ധത്തെ കാണിക്കുമ്പോൾ ക്രസ്തുരാജന്റെ തിരുനാൾ പ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിന്റെ പരമാധികാരത്തെ ഊന്നിപ്പറയുന്നു. സിഡ്‌നി നഗരവീഥികളിലേക്ക് ക്രിസ്തുവിനെ എഴുന്നള്ളിച്ചു കൊണ്ടുപോവുക വഴി നമ്മുടെ മേലുള്ള അവിടുത്തെ അധികാരവും നമ്മോടൊപ്പമുള്ള സാമീപ്യവുമാണ് നാം പ്രഖ്യാപിക്കുന്നത്" - ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ വ്യക്തമാക്കി.

സഭയുടെ തിരുക്കർമ്മ കലണ്ടറിലെ അവസാന ദിവസമാണ് ക്രസ്തുരാജന്റെ തിരുനാൾ എന്ന് സിഡ്‌നി സഹായ മെത്രാൻ റിച്ചാർഡ് ഉംബേർസ് വിശദീകരിച്ചു. സത്യത്തിന്റെയും ജീവന്റെയും വിശുദ്ധിയുടെയും നീതിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അധിപനായ ക്രിസ്തുവിന്റെ രാജത്വം ഈ പ്രദക്ഷിണത്തിലൂടെ ദൃശ്യമാക്കപ്പെടുകയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. നഗരവും മനുഷ്യന്റെ അധ്വാനങ്ങളും ക്രിസ്തുവിലേക്ക് ചേർക്കപ്പെടാനാണ് നാം അവനെ നഗരത്തിലേക്ക് വഹിച്ചുകൊണ്ട് പോകുന്നതെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.