തുടര്‍ച്ചയായി ട്രാഫിക് ലംഘനമുണ്ടായാല്‍ ലൈസന്‍സും ആര്‍സിയും സസ്പെന്‍ഡ് ചെയ്യും: നിതിന്‍ ഗഡ്കരി

തുടര്‍ച്ചയായി ട്രാഫിക്  ലംഘനമുണ്ടായാല്‍ ലൈസന്‍സും ആര്‍സിയും സസ്പെന്‍ഡ് ചെയ്യും: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഓരോ ഗതാഗത നിയമ ലംഘനത്തിനും ഡ്രൈവിംഗ് ലൈസന്‍സിലും വാഹനത്തിന്റെ ആര്‍സിയിലും പോയിന്റുകള്‍ കുറയ്ക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. കൂടുതല്‍ നെഗറ്റീവ് പോയിന്റുകള്‍ ഉണ്ടായാല്‍ ഡ്രൈവിംഗ് ലൈസന്‍സും ആര്‍സിയും സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാന്‍ അധികൃതര്‍ക്ക് അധികാരം നല്‍കും.

ഡ്രൈവിംഗ് ലൈസന്‍സിലും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും ഗ്രേഡഡ് പോയിന്റ് സംവിധാനം കൊണ്ടുവരാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഓരോ നിയമലംഘനത്തിനും ലൈസന്‍സിലെ പോയിന്റുകള്‍ കുറയും. നിശ്ചിത പരിധി കടന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.