ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ തന്ത്രപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവികസേനയുടെ അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ഇറാന്‍ പിടിച്ചെടുത്തു. മനുഷ്യസഹായമില്ലാതെ കടലിനടിയില്‍ ദീര്‍ഘനേരം നിരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഡൈവ്-എല്‍ഡി ഡ്രോണ്‍ ഇറാന്‍ സൈന്യത്തിന്റെ കൈയിലകപ്പെട്ടത് പെന്റഗണിനും നിര്‍മാതാക്കളായ ആന്‍ഡൂറിനും വലിയ തലവേദനയായിരിക്കുകയാണ്.
ഡ്രോണിലെ സാങ്കേതിക വിദ്യയും മെക്കാനിക്കല്‍ ഡിസൈനും റിവേഴ്സ് എഞ്ചിനീയറിങിലൂടെ ചോര്‍ത്തിയെടുത്ത് സ്വന്തം ഡ്രോണ്‍ വ്യൂഹം ശക്തിപ്പെടുത്താനാണ് ഇറാന്റെ നീക്കം. മുന്‍പ് 2011 ല്‍ പിടിച്ചെടുത്ത ആര്‍ക്യു-170 സെന്റിനല്‍ സ്റ്റെല്‍ത്ത് ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ സ്വന്തമായി ഡ്രോണുകള്‍ വികസിപ്പിച്ചത് അമേരിക്കയ്ക്ക് മുന്നിലുള്ള വലിയ ഉദാഹരണമാണ്.
അതേസമയം യന്ത്രത്തകരാര്‍ മൂലം കേടുപാടുകള്‍ സംഭവിച്ച പഴയ മോഡലാണ് ഇറാന്റെ പിടിയിലായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യു.എസ് നാവികസേനയും ആന്‍ഡൂറില്‍ കമ്പനിയും പ്രതികരിച്ചു. ഡ്രോണിന്റെ സോഫ്റ്റ്വെയര്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കപ്പെടുമ്പോഴും ഇതിന്റെ യാന്ത്രിക രൂപകല്‍പന ചോരുന്നത് ഇറാന്റെ അണ്ടര്‍വാട്ടര്‍ സാങ്കേതിക വിദ്യയ്ക്ക് വന്‍ മുന്നേറ്റം നല്‍കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
സംഭവം ആഗോളതലത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പ്രചാരണ ആയുധമാക്കുകയാണ് ഇറാന്‍. 'മീന്‍വലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങുന്നത് പോലെയാണ് ഡ്രോണ്‍ പിടിച്ചെടുത്തത്' എന്ന് ഘാനയിലെ ഇറാനിയന്‍ എംബസികള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സ്വാധീനം വ്യക്തമാക്കാനാണ് ഈ നീക്കത്തിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.