ഒമാനില്‍ വാറ്റ് രജിസ്ട്രേഷന്‍ കാലാവധി ഇന്ന് അവസാനിക്കും

ഒമാനില്‍ വാറ്റ് രജിസ്ട്രേഷന്‍ കാലാവധി ഇന്ന് അവസാനിക്കും

മസ്കറ്റ്: രാജ്യത്ത് വാറ്റ് രജിസ്ട്രേഷന്‍ നടത്താനുളള കാലാവധി ഇന്ന് അവസാനിക്കും. ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നുമുതലാണ് വാറ്റിനുളള രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഒരു മില്ല്യണ്‍ ഒമാന്‍ റിയാലില്‍ കൂടുതല്‍ വാർഷിക വരുമാനമുളള വ്യക്തികളും സ്ഥാപനങ്ങളുമാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. https://www.taxoman.gov.om/ എന്ന വെബ്സൈറ്റിലാണ് രജിസ്ട്രർ ചെയ്യേണ്ടത്.

അതേസമയം ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യ സര്‍വീസുകള്‍, അടിസ്ഥാന ഭക്ഷ്യ ഇനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ തുടങ്ങിയവയെ വാറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വ‍ർഷം ഏപ്രില്‍ 16 മുതലാകും രാജ്യത്ത് മൂല്യവർദ്ധിത നികുതി നിലവില്‍ വരിക.അഞ്ച് ശതമാനമാണ് മൂല്യ വർദ്ധിത നികുതി.

രാജ്യത്തെ സാധന-സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതോടെ 400 ദശലക്ഷം റിയാല്‍ വാര്‍ഷിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ ഏകദേശം 1.5 ശതമാനം വരുമിത്. വാറ്റ് നടപ്പില്‍ വരുത്തുന്നതിനുളള നടപടിക്രമങ്ങള്‍ പൂ‍ർത്തിയായതായി അധികൃതർ വ്യക്തമാക്കി. മൂല്യ വർദ്ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. യുഎഇയും സൗദി അറേബ്യയും 2018 ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങിയിരുന്നു. 2019ലാണ് ബഹ്റിന്‍ വാറ്റ് നടപ്പില്‍ വരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.