ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും നേര്‍ക്കുനേര്‍ എത്തിയതായി റിപ്പോര്‍ട്ട്. ജൂലൈ അവസാന വാരത്തോടെയാണ് ഇരു രാജ്യങ്ങളുടേയും പട്രോളിങ് സംഘങ്ങള്‍ തര്‍ക്ക പ്രദേശത്ത് നേര്‍ക്കുനേര്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏറ്റുമുട്ടല്‍ ഒഴിവായി.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ തക്‌സിങ് മേഖലയില്‍ ജൂലൈ 25 നാണ് സംഭവം. ഇന്ത്യന്‍ സേനയും ചൈനീസ് പിഎല്‍എയും നേര്‍ക്കുനേര്‍ വന്നെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്ന് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ സംഘം പട്രോളിങ് നടത്തിയിരുന്ന മേഖലകളൊക്കെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) കൈയടിക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പര്‍ സുബന്‍സിരി ജില്ലയിലെ തക്‌സിങ് മേഖലകള്‍ ചൈനയുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആടുകളെ മേയ്ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ ഈ ഭാഗത്തേക്ക് പോയിരുന്നു. എന്നാല്‍ ഇവിടെ ഇപ്പോള്‍ ചൈനീസ് പട്ടാളമാണ് ഈ ഭാഗത്ത് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.