മോസ്‌കോ: റഷ്യന്‍ നഗരങ്ങളില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കുന്നതിനിടെ ബ്രിട്ടന് റഷ്യയുടെ മുന്നറിയിപ്പ്. ഉക്രെയ്‌നെ സൈനികമായി സഹായിച്ചാല്‍ ബ്രിട്ടന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് റഷ്യയുടെ താക്കീത്.
ബ്രിട്ടീഷ് നിര്‍മ്മിത ഡ്രോണുകള്‍ ഉക്രെയ്ന്‍ സൈന്യം രാജ്യത്തിനെതിരെ പ്രയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണ് റഷ്യ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
'ബ്രിട്ടന്‍ ബോധപൂര്‍വ്വം സംഘര്‍ഷം വഷളാക്കുകയാണ്. തങ്ങളുടെ എണ്ണ ശുദ്ധീകരണ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഉക്രെയ്ന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ബ്രിട്ടന്‍ സഹ ആസൂത്രകരായി പ്രവര്‍ത്തിക്കുന്നു'- ലണ്ടനിലെ റഷ്യന്‍ എംബസി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ബ്രിട്ടന്‍ ഉക്രെയ്‌ന്റെ ആക്രമണങ്ങളില്‍ എത്രത്തോളം പങ്കാളികളാകുന്നോ, അത്രത്തോളം കടുത്ത തിരിച്ചടി നല്‍കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. അതേ സമയം, റഷ്യയുടെ മുന്നറിയിപ്പിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം തള്ളി. ഉക്രെയ്‌നുള്ള ബ്രിട്ടീഷ് പിന്തുണ നൂറ് ശതമാനം അചഞ്ചലമായി തുടരുമെന്നും പ്രതിരോധ സഹായം തുടരുമെന്നും ബേണം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.