ടെഹ്‌റാന്‍: ഒരു അമേരിക്കന്‍ സൈനികനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ഇറാന്‍ സൈന്യം. സ്ത്രീകള്‍ക്ക് 60,000 ഡോളറാണ് പ്രതിഫലം.
യുഎസ് സൈനികരെ പിടികൂടുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിരവധി പേര്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ടെന്ന് അറിയിച്ചതായി ഐആര്‍എന്‍എ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
'അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ കൈമാറുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സൈന്യത്തില്‍ നിന്ന് 30,000 ഡോളര്‍ അല്ലെങ്കില്‍ 5 ബില്യണ്‍ ടോമന്‍സിന് തുല്യമായ പ്രതിഫലം ലഭിക്കും'- ഹതാമി പറഞ്ഞു.
കൂടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്യുന്ന ധൈര്യശാലികളായ ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. ഒരു യുഎസ് സൈനികനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധം ഇരട്ടി വിലയ്ക്ക് വാങ്ങുമെന്നും ആ വ്യക്തിക്ക് പുതിയ ആയുധം ലഭിക്കുമെന്നും ഹതാമി പറഞ്ഞതായി ദി ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ആയുധം ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ സൈനിക ശക്തിയെക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദങ്ങള്‍ തുറന്നു കാട്ടപ്പെട്ടുവെന്ന് ഹതാമി പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് ഇനി അനുമതിയില്ലെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.