ദുബായ്: ദുബായിലെ സ്കൂളുകളില്‍ ഈ വർഷം ഫീസ് വർദ്ധിപ്പിക്കില്ലെന്ന് നോളജ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി. 2021 -22 അധ്യയന വർഷത്തില്‍ ഫീസ് വർദ്ധനയുണ്ടാകില്ല. തുടർച്ചയായ രണ്ടാം വർഷമാണ് കെഎച്ച്ഡിഎ ഫീസ് വർദ്ധനയുണ്ടാകില്ലെന്ന് അറിയിക്കുന്നത്.
ശമ്പളം, വാടക യൂട്ടിലിറ്റികള്‍ എന്നിവയുള്‍പ്പടെ ഒരു സ്കൂള്‍ നടത്തുന്നതിനുളള ചെലവുകള്‍ കണക്കാക്കുന്ന ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ കണക്കാക്കിയ വാർഷിക എഡ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് പുറത്തിറക്കിയതിനെ തുടർന്നാണ് പ്രഖ്യാപനമുണ്ടായത്. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഫീസ് വർദ്ധിപ്പിക്കാതിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.