പുടിൻ കൊലയാളി - ജോ ബൈഡൻ : അമേരിക്കയിലെ റഷ്യൻ അംബാസിഡറെ തിരിച്ചു വിളിച്ച് റഷ്യ

പുടിൻ കൊലയാളി - ജോ ബൈഡൻ : അമേരിക്കയിലെ റഷ്യൻ അംബാസിഡറെ തിരിച്ചു വിളിച്ച് റഷ്യ

മോസ്കോ : വ്‌ളാഡിമിർ പുടിനെ കൊലയാളി എന്ന് വിളിച്ച്   അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്ക  മാപ്പ് പറയണമെന്ന് റഷ്യയിലെ മുതിർന്ന നിയമസഭാംഗം ആവശ്യപ്പെട്ടു.  ഒരു ദിവസം മുമ്പ് സംപ്രേഷണം ചെയ്ത എബിസി ന്യൂസ് അഭിമുഖത്തിൽ, റഷ്യൻ പ്രസിഡന്റ് കൊലയാളിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് താൻ വിശ്വസിക്കുന്നു എന്ന് ബൈഡൻ മറുപടി പറഞ്ഞു.
പുടിന് ആത്മാവില്ലെന്നും 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടത്തിയ റഷ്യൻ ഇടപെടലിന് റഷ്യ വില കൊടുക്കേണ്ടി വരുമെന്നും ബൈഡൻ പ്രസ്താവിച്ചു.  എന്നാൽ പുടിൻ ഇതിനു മറുപടിയായി ബൈഡന് ആരോഗ്യം നേരുകയാണുണ്ടായത്. പൊതു താൽപ്പര്യമുള്ള മേഖലകളിൽ തുടർന്നും റഷ്യയും അമേരിക്കയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ റഷ്യ അത്ര നിസ്സാരമായി സംഭവത്തെ എടുത്തിട്ടില്ല . ബൈഡന്റെ അഭിമുഖത്തെത്തുടർന്നുണ്ടായ അസാധാരണ സാഹചര്യത്തിൽ അമേരിക്കയിലെ അംബാസഡറെ തിരിച്ചുവിളിക്കുകയാണെന്ന് റഷ്യ ബുധനാഴ്ച അറിയിച്ചു.

ബൈഡന്റെ അഭിപ്രായങ്ങൾ സ്വീകാര്യമല്ല, ഇതിനകം തന്നെ മോശമായ റഷ്യ- അമേരിക്ക ബന്ധങ്ങളെ ഇത് തകർക്കുകയും മാറിയ അമേരിക്കൻ ഭരണകൂടത്തിന്മേൽ റഷ്യ പുലർത്തുന്ന പ്രതീക്ഷ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയുടെ ഡെപ്യൂട്ടി ചെയർമാൻ കോൺസ്റ്റാന്റിൻ കൊസാച്യോവ് പറഞ്ഞു.  അംബാസഡറെ തിരിച്ചുവിളിക്കുന്നതിനെ ന്യായീകരിച്ച അദ്ദേഹം അമേരിക്കൻ ഭാഗത്തുനിന്ന് വിശദീകരണമോ ക്ഷമാപണമോ ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി .

റഷ്യ അമേരിക്ക ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടുപോകാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല എന്ന് റഷ്യ കരുതുന്നു .
പാർലമെന്റിന്റെ അധോസഭയിലെ അംഗമായ അർതൂർ ചിലിംഗരോവ്, റഷ്യൻ റേഡിയോയിൽ നടത്തിയ അഭിപ്രായപ്രകടനത്തിൽ റഷ്യ  കടുത്ത പ്രതികരണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

പടിഞ്ഞാറുമായുള്ള റഷ്യയുടെ ബന്ധം, 2014 മുതൽ താഴ്ന്ന നിലയിലാണ്, പുടിൻ വിമർശകനായ അലക്സി നവാൽനിയെ റഷ്യ ജയിലിലടച്ചതിനെത്തുടർന്ന് കൂടുതൽ വഷളായി. എന്നാൽ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ അസ്വീകാര്യമെന്ന് പറഞ്ഞുകൊണ്ട് റഷ്യ അമേരിക്കൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധം തയ്യാറാക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. റഷ്യ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.