ടെഹ്റാന്‍: കഴിഞ്ഞ എട്ട് മാസമായി പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന വ്യോമ, നാവിക ആക്രമണത്തിനൊപ്പം കരയുദ്ധം കൂടി ആരംഭിച്ചാല്‍ അത് നേരിടുന്നതിനായി സ്ത്രീകള്‍ക്കു കൂടി ഇറാന്‍ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്.
ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സ്‌ക്വയറിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് ഹാന്‍ഡ് ഗണുകള്‍ ഉള്‍പ്പടെ എങ്ങനെ ഉപയോഗിക്കണം എന്ന് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. ഹഫ്ത് ഇതിര്‍ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ക്കായി സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്‍ വനിതകളെ പരിശീലിപ്പിച്ചു തുടങ്ങിയത്.
മിക്ക സ്ത്രീകളും അടിയന്തര സാഹചര്യത്തില്‍ കുടുംബത്തെ സംരക്ഷിക്കണം എന്നതിനാലാണ് പരിശീലനത്തിനെത്താന്‍ തയ്യാറായതെന്നാണ് വിവരം. ഇറാന്റെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പാണ് ഇവരെ പരിശീലനത്തിന് പ്രേരിപ്പിച്ചത്.
എന്നാല്‍ ശത്രുക്കള്‍ സൈനിക നടപടിയുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ തങ്ങളുടെ മറുപടി ശക്തമായിരിക്കുമെന്നും കൂടുതല്‍ സേനയെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നുമാണ്, ട്രംപിന്റെ മുന്നറിയിപ്പിന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മറുപടി പറഞ്ഞത്.
സൈനിക നടപടിയിലൂടെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ചര്‍ച്ച വഴിയേ പ്രശ്ന പരിഹാരം കാണൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ നയതന്ത്ര നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഇരുവിഭാഗവും സൈനിക നടപടികള്‍ തുടരുകയും ചെയ്യുകയാണ്. ഇതിനിടെയാണ് ഇറാനിയന്‍ വനിതകള്‍ സൈനിക പരിശീലനം നേടിത്തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.