വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു; പുരസ്‌കാരം ഒപ്‌റ്റോജെനറ്റിക്‌സ് രംഗത്തെ പഠനത്തിന്

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു; പുരസ്‌കാരം ഒപ്‌റ്റോജെനറ്റിക്‌സ് രംഗത്തെ പഠനത്തിന്

കാള്‍ ഡെയ്സെറോത്ത്,                                        പീറ്റര്‍ ഹെഗമാന്‍,                                            ജോര്‍ജ് നഗേല്‍

സ്റ്റോക്ക്ഹോം: 2026 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. കാള്‍ ഡെയ്സെറോത്ത്(54), പീറ്റര്‍ ഹെഗമാന്‍(71), ജോര്‍ജ് നഗേല്‍(73) എന്നിവര്‍ക്ക് തലച്ചോറിലെ വ്യക്തിഗത നാഡീ കോശങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

അമേരിക്കന്‍, ജര്‍മന്‍ ഗവേഷകരായ മൂവരും ഒപ്‌റ്റോജെനറ്റിക്‌സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നോബല്‍ അസംബ്ലിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കാള്‍ ഡെയ്സെറോത്ത് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും പീറ്റര്‍ ഹെഗമാന്‍ ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വ്വകലാശാലയിലും ജോര്‍ജ് നഗേല്‍ ജര്‍മനിയിലെ വുര്‍സ്ബര്‍ഗ് സര്‍വ്വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

പ്രകാശ നിയന്ത്രിത അയോണ്‍ ചാനലുകളെക്കുറിച്ചും ഓപ്‌റ്റോജെനെറ്റിക്‌സിനെക്കുറിച്ചുമുള്ള പഠനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് നൊബൈല്‍ സമിതി എക്‌സില്‍ കുറിച്ചു. തലച്ചോറിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഈ രീതി ഇപ്പോള്‍ ലോകമെമ്പാടുമുള്ള ലബോറട്ടറികളില്‍ ഉപയോഗിച്ചുവരുന്നുണ്ടെന്നും സമിതി വ്യക്തമാക്കി.

ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള വലിയ കണ്ടെത്തലുകള്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിക്കുന്നത്. കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോബല്‍ അസംബ്ലി അംഗങ്ങള്‍, വൈദ്യശാസ്ത്രം, രസതന്ത്രം എന്നിവയിലെ മുന്‍ നൊബേല്‍ ജേതാക്കള്‍, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിലെ അംഗങ്ങള്‍, സ്വീഡനിലെയും മറ്റ് രാജ്യങ്ങളിലെയും തിരഞ്ഞെടുത്ത മെഡിക്കല്‍ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച ഭൗതിക ശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലുകള്‍ പ്രഖ്യാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.