സോൾ ലോക യുവജനദിനം 2027: മെൽബൺ രൂപതയുടെ തീർത്ഥാടന യാത്രയ്ക്ക് ഔദ്യോഗിക തുടക്കം

സോൾ ലോക യുവജനദിനം 2027: മെൽബൺ രൂപതയുടെ തീർത്ഥാടന യാത്രയ്ക്ക് ഔദ്യോഗിക തുടക്കം

മെൽബൺ: 2027-ൽ ദക്ഷിണകൊറിയയിലെ സോളിൽ നടക്കുന്ന ലോക യുവജനദിനത്തിലേക്കുള്ള മെൽബൺ സെന്റ് തോമസ് ദി അപ്പോസ്റ്റിൽ സീറോ-മലബാർ രൂപതയുടെ തീർത്ഥാടന യാത്രയ്ക്ക് ഔദ്യോഗിക തുടക്കമായി. മെൽബൺ രൂപതാ ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സിഎംഐ ലോക യുവജനദിനം 2027ന്റെ തീർത്ഥാടന പാക്കേജുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ഇതോടെ ഈ ആത്മീയ യാത്രയ്ക്കുള്ള രജിസ്ട്രേഷനും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങളുടെ വലിയ കൂട്ടായ്മയുടെ ഭാഗമാകാനും, സുഹൃത്തുക്കളോടൊപ്പം അവിസ്മരണീയമായ ഒരു വിശ്വാസയാത്ര അനുഭവിക്കാനും ക്രിസ്തുവിന്റെ വ്യക്തിപരമായ വിളി തിരിച്ചറിയാനും സോൾ ലോക യുവജനദിനം യുവജനങ്ങൾക്കൊരു വലിയ അവസരമൊരുക്കും.

“ഒരുമിച്ച് യാത്ര ചെയ്യാം — ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാൻ ഒരുങ്ങി മടങ്ങാം” എന്ന പ്രത്യാശനിർഭരമായ സന്ദേശവുമായാണ് ഈ തീർത്ഥാടനത്തിന് തുടക്കമായിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:വെബ്സൈറ്റ് സന്ദർശിക്കുക: ya.org.au/wyd-seoul-2027തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ ഉടൻതന്നെ വെബ്സൈറ്റ് സന്ദർശിച്ച് പാക്കേജുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് രജിസ്റ്റർ ചെയ്യുക.

യുവജനങ്ങളെ ഈ യാത്രയിൽ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കുടുംബങ്ങളും ഇടവക സമൂഹങ്ങളും ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഔദ്യോഗിക ലോഞ്ച് വീഡിയോ കാണുവാൻ: https://youtu.be/NzRtkVVzfwI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.