തകര്‍ന്ന ടെസ്റ്റ് ട്യൂബില്‍ നിന്ന് പ്‌ളേഗ് ബാധ: ലാബ് ടെക്നീഷ്യന്‍ മരിച്ചു; റഷ്യയില്‍ അഞ്ചിലധികം ആശുപത്രികള്‍ അടച്ചു

തകര്‍ന്ന ടെസ്റ്റ് ട്യൂബില്‍ നിന്ന് പ്‌ളേഗ് ബാധ: ലാബ് ടെക്നീഷ്യന്‍ മരിച്ചു; റഷ്യയില്‍ അഞ്ചിലധികം ആശുപത്രികള്‍ അടച്ചു

മോസ്‌കോ: തകര്‍ന്ന ടെസ്റ്റ് ട്യൂബില്‍ നിന്ന് പ്‌ളേഗ് ബാധയേറ്റ് ലബോറട്ടറി ടെക്നീഷ്യന്‍ മരിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ നഗരമായ ഇര്‍കുറ്റ്സ്‌കില്‍ അഞ്ചിലധികം ആശുപത്രികള്‍ അടച്ചു പൂട്ടുകയും ഇരുന്നൂറിലധികം പേരെ ക്വാറന്റീനിലാക്കുകയും ചെയ്തു.

ഷെലകോവിലെ പ്‌ളേഗ് പ്രതിരോധ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്നീഷ്യനായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. തകര്‍ന്ന ടെസ്റ്റ് ട്യൂബില്‍ നിന്നാണ് ദര്യക്ക് പ്‌ളേഗ് ബാധയേറ്റതെന്നാണ് നിഗമനം.

പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുന്നതിനിടെ അബദ്ധത്തില്‍ ടെസ്റ്റ് ട്യൂബ് തകരുകയായിരുന്നുവെന്ന് യുവതി മെഡിക്കല്‍ സ്റ്റാഫിനോട് പറഞ്ഞിരുന്നു. കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്ന് സെപ്തംബര്‍ 29 നാണ് ദര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഒക്ടോബര്‍ ഒന്നിനായിരുന്നു മരണം.

ദര്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുനൂറിലധികം പേരാണ് ക്വാറന്റീനില്‍ കഴിയുന്നത്. ഇര്‍കുറ്റ്സ്‌കില്‍ ഒരു യുവതി പ്‌ളേഗ് മൂലം മരണപ്പെട്ടതായി സംശയിക്കുന്നതായും എന്നാല്‍ പ്രദേശത്ത് പ്‌ളേഗ് പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും ബുറിയാട്ടിയ ഗവര്‍ണര്‍ അലക്സി സിഡെനോവ് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.