ഹൂതി ആക്രമണം: സൗദിയില്‍ വ്യോമ ഗതാഗതം താറുമാറായി; ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി, ജാഗ്രതാ നിര്‍ദേശം

ഹൂതി ആക്രമണം: സൗദിയില്‍ വ്യോമ ഗതാഗതം താറുമാറായി; ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി, ജാഗ്രതാ നിര്‍ദേശം

ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവ സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയിലെ വ്യോമഗതാഗത സര്‍വീസുകള്‍ താറുമാറായി.

ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിര്‍ത്തിയിട്ടിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതോടെ റിയാദില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ 55 ശതമാനത്തോളം മുടങ്ങി.

പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളില്‍ 169 എണ്ണത്തിന് മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്. കൂടാതെ, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ വിമാന കമ്പനികളായ ആകാശ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ലുഫ്താന്‍സ, എയര്‍ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കി.

ബുധനാഴ്ച കിങ് ഖാലിദ് വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യോമഗതാഗതം തടസപ്പെടുകയും സുരക്ഷാ ആശങ്ക വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാല്‍ കെട്ടിടത്തിനുള്ളില്‍ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യക്കാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.