പടിപ്പുരകടന്നു വില്ലുവണ്ടി മുറ്റമെത്തി..!
കുട്ടിയമ്മയോടൊപ്പം പത്താംക്ളാസ്സിൽ
പഠിച്ചിരുന്ന ചട്ടുകാലുള്ള 'കുളക്കോഴി-
അമ്മുക്കുട്ടിയമ്മ', അവളുടെ മൂന്നുവയ-
സ്സുള്ള പെൺകുഞ്ഞിനേ മാറാപ്പിലാക്കി,
വില്ലുവണ്ടിയിൽനിന്നും ഊർന്നിറങ്ങി..!
'കുട്ടിയേ.., എടീ കുട്ടിയേ..കുട്ടിയമ്മോ..?'
പേരെടുത്ത് വിളിച്ച ആളിനെതേടി...,
കുട്ടിയമ്മ അടുക്കള വാതിൽ തുറന്നു....
'അല്ലാ..ആരിത്..അമ്മുകുട്ടിയോ..?
'എടിയേ., നിന്റെ വിശേഷം എന്താടീ.?
എത്ര പിള്ളാരായെടീ..? കൊച്ചേട്ടൻ
അവധിക്കു വരുമ്പോഴെല്ലാം പെറ്റുകൂട്ടാ-
നാണെന്റെ യോഗം..; നാലാമത്തേതാ..'
'പച്ചകപ്പവേയിച്ചതുണ്ട്; പച്ചമീനും കറി-
യാകുന്നു.; കയറി വാടീ..ഛോട്ടാ-ചട്ടേ..!'
'കുശലം പറഞ്ഞിരുന്നോ...?'
ഒരു മിന്നായംപോലെ, സുന്ദരാപിള്ളേടെ
ക്രുദ്ധിച്ച മുഖം കുട്ടിയമ്മ കണ്ടു..!
അടുക്കളമദ്ധ്യേ, അവർ ഉൾവലിഞ്ഞു..!
'ഈ അമ്മുകുട്ടി വായാടിയാ...!'
'മീൻകറി പറ്റിപ്പോയാൽ.., കൈലാസ്സം
സ്വാമിജിയുടെ കുത്തുവാക്കുകൾ ഒഴുകി
വരും..' അറിയാതൊരു സ്വഗതം....!
'അല്ലാ.., ആരിത് 'ചട്ടുകാലിയോ..?'
സമ്പാരവുമായി നേപ്പാളി പ്രത്യക്ഷപ്പെട്ടു.
'സാർവജനീയയായ 'ചട്ടുകാലികുട്ടിക്കു'
സൌഖ്യമെന്നു കരുതട്ടെയോ..?
'അയിരൂർ പഞ്ചായത്തിൽ, ജനനനിരപ്പ്
പണ്ടേപ്പോലെ ഉയരുന്നില്ലെന്നു കേട്ടു..'
'എന്തിനാ കുടുംബാസൂത്രണം...?
'പഞ്ചായത്തിൽ അങ്ങോളമിങ്ങോളം
പെരുമ്പറ കൊട്ടി ഘോഷിച്ചിട്ടെന്തായി.?'
'വാർഡുമെമ്പർ കമല പരാതിപറഞ്ഞു..'
'സ്വാമിയമ്മാവൻ, അയൽക്കൂട്ടയോഗ-
ത്തിൽ ഘോര-ഘോരം ഉദ്ബോധി-പ്പിക്കണം..'
'കാഞ്ഞീറ്റുംകരയിൽ, ഒരു 'മണ്ണുണ്ണി-
മാടൻ' കുടുംബാസൂത്രണം ചെയ്തിട്ടു
എന്താ കാര്യം..? കാര്യമായിട്ടു വടക്കേ-
ഇന്ത്യയിൽ ഘോഷിക്കണം..'
'പെണ്ണുങ്ങൾ എന്നെ പഞ്ഞിക്കിടും...;
മുരടിച്ചുപോയ കൈകാൽ പ്രരൂഹങ്ങ-
ളാൽ, ഇനി സ്വയംപ്രതിരോധം കഷ്ടാ...'
സ്വാമിജീന്റെ മന്ത്രോച്ചാരണങ്ങൾ, കിളി-
കളുടെ കൂജനതാളം തെറ്റിക്കുന്നു..!
കിളികൾ വിടുമോ..; വിട്ടില്ല..!
രണ്ടാംനിലയിലെ കിളികൾ, വീട്ടിലും,
കാട്ടിലും, കൈലാസ്സമാമന്റെ തല പുറത്തു
കണ്ടാൽ, ശബ്ദധോരണിയുടെ പീരങ്കിപ്രയോഗം..!
പുഴയുടെ തീരത്തുള്ള തേൻമാവും,
ജാതിമരവും പൂത്തു. മത്തുപിടിപ്പിക്കുന്ന
നറുമണം.! കിളികളുടെ ഗാനാലാപത്തി-
നൊപ്പം, ചീവീടിന്റെ രാഗകച്ചേരിയേറി..!
പുഴയിലെ കുഞ്ഞോളങ്ങളിൽ മുങ്ങിയും,
പിന്നെ പൊന്തി ഉയർന്നും, പഞ്ചവർണ്ണ-
കിളികൾ സ്വാമിയെ തേടുന്നു..!
ദൂരേക്കു നോക്കിയിരുന്ന സ്വാമിജിയുടെ
മസ്തകത്തിൽ, കാക്കത്തമ്പുരാട്ടിയും,
ഓലേഞ്ഞാലിയും ചുമ്മാതെ ചുംബിച്ചു..!
'ആവൂ..മരംകൊത്തി വരാഞ്ഞതു ഭാഗ്യം'
ആഞ്ഞിലിയുടെ കാതലിൽ..,അഛൻ
പണിയിച്ച വട്ടമേശ, നാണുപിള്ളയും,
സ്വാമിയമ്മാവനും ചേർന്ന്, പുരയ്കു-
ചുറ്റും തീർത്തിരിക്കുന്നതായ, വലിയ
വരാന്തയിലേക്കു ഇറക്കിവെച്ചു..!
ഒപ്പം, ഉപവിഷ്ടപീഠങ്ങളും നിരന്നു..!
പുഴുങ്ങിയ നെല്ലും, കുരുമുളകും., കപ്പ
വെള്ളയരിഞ്ഞതും, വാട്ടിയതുംമറ്റും പരമ്പിൽ
നിരത്തി ഉണങ്ങിയെടുക്കാനും
കാരണവർ കണ്ടെത്തിയ സംവിധാനം.!
തിരശ്ശീലപോലെ ഉപയോഗിക്കുവാൻ,
ഭിത്തിയോടു ചേർത്ത് കെട്ടിതൂക്കിയി-
ട്ടിരുന്ന, ഈറകളാൽ തീർത്ത
പന്തലിന്റെ മുകളിൽ,
നീളൻ പരമ്പു കെട്ടിവെച്ചു..!
പീഠങ്ങളിൽ, ഏവരും ഉപവിഷ്ടരായി..!
കണ്ണൻദേവൻ ചായയുടെ നറുമണം,
അവരെ തഴുകുന്നു..!
നല്ല ഒരു അവധി ദിവസം ആയതിനാൽ,
നാട്ടിലെ അറിയപ്പെടുന്ന പട്ടാളം സുബേ-
ദാർ സോമശേഖരൻനായർ, 'തടിയൂർ-പുളിമക്ക്'
നാട്ടുവഴിയിലൂടെ ഓടിച്ചാടി
പോകുന്നു.! കഷ്ടിച്ചു ഒരുമാസത്തെ അവധിക്കു,
പട്ടാളത്തിൽനിന്നും വന്ന
സോമൻനായർ, കാഞ്ഞിരമുറ്റത്തെ തിരക്കു
കണ്ട് ഒരല്പം 'പീച്ചേ മൂഡി' നിന്നു.!
'എന്നതാ 'പട്ടാളംജി' നിന്നു പരുങ്ങുന്നേ.?'
'എന്താടോ നാണുപിള്ളേ..., പതിവില്ലാതെ
കാഞ്ഞിരമുറ്റത്തൊരു ആൾക്കൂട്ടം..?'
'അതോ, നമ്മുടെ അക്കരെ ചേച്ചിയുടെ
അച്ചാരക്കല്യാണത്തിനുള്ളതിന്റെ ചില്ലറ
നടപടിക്രമങ്ങളുടെ തീർപ്പാക്കലാ..'
'ഭേഷ്.; അങ്ങനെ നന്ദിനിക്കും മംഗല്ല്യ-
യോഗം പടിവാതിലിൽ മുട്ടിവിളിച്ചു...!'
'പ്രതിശ്രുതവരന്റെ അമ്മാവനു ഞാൻ
ദക്ഷിണമാറുന്നതു കണ്ടുകൂടേടോ..?'
'എഴുന്നള്ളിച്ചുകൊണ്ടുവരാൻ വേറെ
ആളെ വിടണോ അളിയൻജീ..?'
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കാൻ ഇവിടെ നോക്കുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.