കൊച്ചി: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയടക്കമുള്ള അപ്പീല് അനുമതി ഹര്ജികള് ഹൈക്കോടതി തള്ളി. വിജിലന്സ് എഫ്ഐആര് ഇടണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരായ അപ്പീല് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില് പിണറായി വിജയന്, മകള് വീണ വിജയന്, മരുമകന് മുഹമ്മദ് റിയാസ് എന്നിവര് നല്കിയ ഹര്ജിയാണ് തള്ളിയത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള് ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്ജിക്കാരുടെ വാദം.
ഇക്കാര്യത്തില് സര്ക്കാരും ഹര്ജിക്കാര്ക്ക് അനുകൂലമായ നിലപാടാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാല് അപ്പീലിന് അനുമതി നല്കരുതെന്നായിരുന്നു എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
കേസില് ഇരുപക്ഷത്തിന്റെയും വാദം കേട്ട ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവ് പ്രതികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും എഫ്ഐആര് രജിസ്റ്റര് ചെയ്താല് നിയമപരമായി ചോദ്യം ചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്ജികള് തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.