കൊച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മേജര്‍ രവി. തനിക്കൊപ്പം വിരമിച്ച കമാന്‍ഡോമാരുമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ ആ പ്ലാന്‍ നടക്കാതെ പോയെന്ന് ഒരു മലയാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'എനിക്കത് ചെയ്യണമെന്നായിരുന്നു. എന്റെ വിരമിച്ച കമാന്‍ഡോകളെല്ലാം തയ്യാറായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാക്കാല്‍ അനുമതിയും കിട്ടിയിരുന്നു. ഇതിനൊന്നും പേപ്പര്‍ വഴിയുള്ള അനുമതിയൊന്നും ഉണ്ടാകില്ല. പേപ്പറില്‍ കാണുന്നില്ലേ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു എന്ന്. അങ്ങനൊരു അജ്ഞാതന്‍ ആകാനായിരുന്നു ആഗ്രഹിച്ചത്.
കോവിഡ് എല്ലാം നശിപ്പിച്ചു. അല്ലെങ്കില്‍ ഒന്നെങ്കില്‍ ഞാന്‍ ജീവനോടെ ഉണ്ടാകില്ലായിരിക്കും അല്ലെങ്കില്‍ അയാള്‍ ജീവനോടെ ഇല്ലായിരിക്കാം. അയാള്‍ ഇന്ന് ജീവനോടെയുണ്ട്. പക്ഷെ ഒരു കാര്യവുമില്ല. ഇപ്പോള്‍ ഓപ്പറേഷന് അനുമതി കിട്ടിയാലും നമ്മള്‍ അതിന് പോകില്ല'.
'അന്ന് ദാവൂദിന് വേണ്ടിയായിരുന്നു ഇറങ്ങിയത്. 92 ലെ സ്ഫോടനം നിങ്ങളൊക്കെ മറന്നു കാണുമെങ്കിലും എന്നെപ്പോലുള്ളവര്‍ മറക്കില്ല. ബോംബെയില്‍ വന്ന് ഇത്രയും പേരെ കൊല ചെയ്തു പോയിട്ട് ഇത്രയും കാലം ജീവിച്ചിരിക്കുകയെന്ന് പറയുന്നത്... ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്റെ വികാരമായിരിക്കാം അത്.
നിങ്ങള്‍ക്ക് ചിലപ്പോള്‍ അത് ബാലിശമായി തോന്നിയേക്കാം. പ്ലാനിങ് ഒക്കെ ഇന്ററസ്റ്റിങ് ആയിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. ചിലപ്പോള്‍ അതിനുള്ള യോഗം ഉണ്ടാകില്ലായിരിക്കും' - മേജര്‍ രവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.