കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ദുബായിലേക്കും വ്യാപിപ്പിക്കുന്നു.
ദുബായിലെ വിവര ശേഖരണത്തിനായി ലെറ്റേഴ്സ് റോഗറ്ററി (എല്‍.ആര്) അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇ.ഡിയുടെ നീക്കം. റിയാസിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനായി കൊച്ചി പി.എം.എല്‍.എ കോടതിയില്‍ നിന്ന് അനുമതി തേടിയ ശേഷം ഇ.ഡി ചോദ്യങ്ങള്‍ തയ്യാറാക്കും. കോടതിയുടെ അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറും. തുടര്‍ന്ന് ദുബായ് അധികൃതര്‍ക്ക് നല്‍കും. ദുബായിലെ ഏജന്‍സികള്‍ അന്വേഷിച്ച് ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമന്‍സ് അയക്കുക.
വരുമാന സ്രോതസിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ടി. വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത റെഡ് ബുക്കില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിര്‍ദേശപ്രകാരം ഹവാല ചാനലിലൂടെ അഞ്ചു തവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. വസ്ത്ര വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായാണ് പണം കടത്തിയതെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.