തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും. പീക്ക് സമയം വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാകും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് പുതിയ നയം.
വൈദ്യുതി ബോര്‍ഡിന്റെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് നിനക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാല് വര്‍ഷം കൊണ്ട് ഈ തുക ഈടാക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് 2027 ഏപ്രില്‍ മുതല്‍ 2032 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്ക് ഈടാക്കാന്‍ നീക്കം നടക്കുന്നത്.
നാല് വര്‍ഷം കൊണ്ട് സര്‍ചാര്‍ജ് കൂടി വര്‍ധിപ്പിച്ച് 5000 കോടിയുടെ നഷ്ടം നികത്താനാണ് പദ്ധതിയിടുന്നത്. മുമ്പ് ആറ് മണി മുതല്‍ 10 മണിവരെയായിരുന്നു പീക്ക് സമയാമായി കണക്കാക്കിയിരുന്നത്. അതില്‍ ഒന്നര മണിക്കൂറാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
രാത്രി 11.30 മുതല്‍ രാവിലെ എട്ട് മണി വരെ ഓഫ് പീക്ക് ടൈം ആയിരിക്കും. പുതിയ പീക്ക് സമയ ക്രമത്തിനനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് വെച്ചിട്ടുള്ള സ്മാര്‍ട്ട് മീറ്ററുകള്‍, ടിഒഡി മീറ്ററുകള്‍, എബിഡി മീറ്ററുകള്‍ എന്നിവയ്ക്ക് നിരക്ക് ബാധകമാകും.
പകല്‍ സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയ്ക്കാനുമുള്ള നിര്‍ദ്ദേശം വിതരണ കമ്പനിക്ക് നല്‍കാമെന്നും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.