ട്രമ്പിന്റെ പ്രതിമയ്ക്കു പോലും രക്ഷയില്ല; വരുന്നവരും പോകുന്നവരും മുഖത്തടിക്കുന്നു: മെഴുക് പ്രതിമ നീക്കാനൊരുങ്ങി മ്യൂസിയം

ട്രമ്പിന്റെ പ്രതിമയ്ക്കു പോലും രക്ഷയില്ല; വരുന്നവരും പോകുന്നവരും മുഖത്തടിക്കുന്നു: മെഴുക് പ്രതിമ നീക്കാനൊരുങ്ങി മ്യൂസിയം

ടെക്‌സാസ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രതിമയ്ക്ക് പോലും സ്വസ്തതയില്ല. വരുന്നവരും പോകുന്നവരുമെല്ലാം മുന്‍ പ്രസിഡന്റിന്റെ മുഖത്ത് ഇടിക്കുന്നത് പതിവാക്കിയതോടെ ടെക്‌സാസിലെ സാന്‍ അന്റോണിയോയിലെ ലൂയി തുസാഡ്‌സ് മ്യൂസിയത്തില്‍ വച്ചിട്ടുള്ള മെഴുക് പ്രതിമയില്‍ നിറയെ കേടുപാടുകളാണ്. ഇതോടെ പ്രതിമ മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മ്യൂസിയം അധികൃതര്‍.


പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മ്യൂസിയത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ചിലര്‍ പ്രതിമയില്‍ ഇടിച്ച് പ്രതിഷേധിക്കാറുണ്ടായിരുന്നു. ട്രമ്പ് അധികാരത്തില്‍ നിന്ന് പുറത്തായതോടെ ഇത് വര്‍ദ്ധിച്ചു. വരുന്നവരൊക്കെ പ്രതിമയുടെ മുഖത്തടിച്ചും ഇടിച്ചും കളിക്കുന്നത് പതിവാക്കി.

കേടുപാടുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിമ നീക്കാന്‍ മ്യൂസിയം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കേടുപാടുകള്‍ മാറ്റിയാലും പ്രതിമ ഉടനെ തിരിച്ചെത്തിക്കില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.