പെര്‍ത്ത്: ഓസ്ട്രേലിയയും ന്യൂസിലന്‍ഡും 2023-ല്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നു. മത്സരങ്ങള്‍ നടക്കുന്ന ആതിഥേയ നഗരങ്ങളും 10 സ്റ്റേഡിയങ്ങളും ഫിഫ (ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്‍) പ്രഖ്യാപിച്ചു. ജൂലൈ 10 ന് ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ഉദ്ഘാടന മത്സരം. ഓഗസ്റ്റ് 20 ന് സിഡ്നിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. ഫുട്‌ബോള്‍ ഓസ്ട്രേലിയ പ്രസിഡന്റ് ക്രിസ് നിക്കോ ആണ് പ്രഖ്യാപനം നടത്തിയത്. ബ്രിസ്‌ബേന്‍, സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത്, അഡ്ലെയ്ഡ്, ഡുനെഡിന്‍, ഹാമില്‍ട്ടണ്‍, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റുകള്‍ നടക്കുക. ന്യൂകാസില്‍, ലോണ്‍സെസ്റ്റണ്‍, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവയ്ക്ക് ലേലത്തില്‍ അവസരം നഷ്ടമായി.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഓരോ സെമി ഫൈനല്‍ മത്സങ്ങള്‍ക്ക് വീതം ആതിഥേയത്വം വഹിക്കും. ആദ്യമായി 32 ടീമുകള്‍ മത്സരിക്കുന്ന വനിതാ ലോകകപ്പാണ് 2023-ല്‍ നടക്കുന്നത്. മുഴുവന്‍ മത്സര ഷെഡ്യൂളുകള്‍ ഈ വര്‍ഷാവസാനം പ്രഖ്യാപിക്കും.
2023-ല്‍ നടക്കുന്ന ഫിഫ വനിതാ ലോകകപ്പിനുള്ള ഒന്‍പത് നഗരങ്ങളുടെ പ്രഖ്യാപനം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണെന്നു ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
'2000-ലെ സിഡ്നി ഒളിമ്പിക്‌സിനു ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ഏറ്റവും വലിയ കായിക ഇനമാണ് ഫിഫ വനിതാ ലോകകപ്പ്. നൂറുകോടിയിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും സാധ്യതകള്‍ തുറന്നിടുന്നതായിരിക്കും ലോകകപ്പെന്ന് ക്രിസ് നിക്കോ പറഞ്ഞു.
2023 ല്‍ ഫിഫ വനിതാ ലോകകപ്പിന് ഓസ്‌ട്രേലിയയുമായി സഹകരിക്കാനുള്ള മികച്ച അവസരമാണ് സ്യൂസിലന്‍ഡിനു ലഭിച്ചിരിക്കുന്നതെന്ന് ന്യൂസിലന്‍ഡ് ഫുട്‌ബോള്‍ പ്രസിഡന്റ് ജോഹന്ന വുഡ് പറഞ്ഞു. ലോകത്തെ മികച്ച അത്ലറ്റുകളെ ന്യൂസിലന്‍ഡിലേക്കു സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ 8 മാസത്തിനിടെ ഇരു രാജ്യങ്ങളിലും ഫിഫ നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷമാണ് ആതിഥേയ നഗരങ്ങളും സ്റ്റേഡിയങ്ങളും തെരഞ്ഞെടുത്തത്. രണ്ട് ആതിഥേയ അസോസിയേഷനുകള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഫിഫയുടെ വിലയിരുത്തല്‍. ടൂര്‍ണമെന്റുകള്‍ നടക്കുന്ന നഗരങ്ങള്‍, സ്റ്റേഡിയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന സൗകര്യങ്ങള്‍, അത്‌ലറ്റുകള്‍ക്കുള്ള താമസം എന്നിവയൊക്കെ വിലയിരുത്തിയിരുന്നു.
മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളും സ്റ്റേഡിയങ്ങളും:
Adelaide – Hindmarsh Stadium
Auckland / Tāmaki Makaurau – Eden Park
Brisbane – Brisbane Stadium
Dunedin / Ōtepoti – Dunedin Stadium
Hamilton / Kirikiriroa – Waikato Stadium
Melbourne – Melbourne Rectangular Stadium
Perth – Perth Rectangular Stadium
Sydney – Stadium Australia and Sydney Football Stadium
Wellington / Te Whanganui-a-Tara – Wellington Stadium
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.