മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു; ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ

മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു; ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ

ക​ണ്ണൂ​ര്‍: വാ​ള​യാ​റി​ലെ പെൺകുട്ടികളുടെ അ​മ്മ​യും ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഭാ​ഗ്യ​വ​തി അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ പ​രാ​തി ന​ല്‍​കി.

മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. തന്നെ കേസിലെ പ്രതിയായി ചിത്രീകരിക്കുകയാണെന്നും, സ​മൂ​ഹ​മാധ്യ​മ​ങ്ങ​ളി​ല്‍ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

താ​ന്‍ ഒ​രു​ത​ര​ത്തി​ലും പ്ര​തി​യ​ല്ലാ​ത്ത ത​ന്‍റെ കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഹ​രീ​ഷ് വാ​സു​ദേന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​നി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആവശ്യപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.