മഹാരാഷ്ട്ര ലോക്ക്ഡൗണ്‍: ഇതര സംസ്ഥാനതൊഴിലാളികള്‍ പ്രതിസന്ധിയില്‍

മഹാരാഷ്ട്ര ലോക്ക്ഡൗണ്‍: ഇതര സംസ്ഥാനതൊഴിലാളികള്‍ പ്രതിസന്ധിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നഗരത്തിലെ ഇതര സംസ്ഥാനതൊഴിലാളികള്‍ പ്രതിസന്ധിയില്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏപ്രില്‍ 30 വരെ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണം.

അതേസമയം സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍. മുംബൈയിലെ ലോക്മന്യ തിലക് ടെര്‍മിനസ് (എല്‍ടിടി), ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) റെയില്‍വേ സ്റ്റേഷനുകളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന തൊഴിലാളികളുടെ നീണ്ട നിരകള്‍ ദൃശ്യമാണ്.