സുവർണ ജൂബിലിയില്‍ പുതിയ കറന്‍സി പുറത്തിറക്കാന്‍ യുഎഇ

സുവർണ ജൂബിലിയില്‍ പുതിയ കറന്‍സി പുറത്തിറക്കാന്‍ യുഎഇ

ദുബായ്: രാജ്യത്തിന്റെ സുവർണ ജൂബിലി അടയാളപ്പെടുത്താനായി പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ യുഎഇ. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ഏറ്റവും വികസിതമായ സാങ്കേതിക സുരക്ഷയോടെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയും സെന്റട്രല്‍ ബാങ്ക് ചെയർമാനുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഖാലിദ് മുഹമ്മദ് സലീം ബലാം തമീമിയാണ് പുതിയ സെന്റട്രല്‍ ബാങ്ക് ഗവർണർ. നിലവിലെ ഗവർണർ അബ്ദുള്‍ ഹാമിദ് മുഹമ്മദ് സഈദ് അല്‍ അഹ്മദി വിരമിച്ചതിനെ തുടർന്നാണ് പുതിയ ഗവർണറെ തെരഞ്ഞെടുത്തത്. ബോ‍ർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാന്‍ അബ്ദുള്‍ റഹ്മാന്‍ സലേ അല്‍ സലാ,മറ്റ് ബോർഡ് അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.