കൊവിഡ് ചികിത്സയ്ക്ക് ശേഷം ആദ്യമായി ട്രംപ് പൊതുവേദിയിൽ

കൊവിഡ് ചികിത്സയ്ക്ക് ശേഷം ആദ്യമായി ട്രംപ് പൊതുവേദിയിൽ

വാഷിങ്ടൺ: കൊവിഡ് 19 സ്ഥിരീകരിച്ച് ശേഷം ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രോഗബാധ മൂലം കഴിഞ്ഞ 10 ദിവസമായി തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിയ ഡൊണാൾഡ് ട്രംപ്, തിരിച്ചെത്തിയ ശേഷം ആണ് വൈറ്റ് ഹൗസിൽ ആരാധകരോട് സംസാരിച്ചത്.

വൈറ്റ് ഹൗസിലെ ബാൽക്കണിയിൽ എത്തിയ ട്രംപ് മാസ്ക് അഴിച്ചു മാറ്റി 20 മിനിട്ടോളം സംസാരിച്ചു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട്. "അപകടകാരിയായ ഈ ചൈനീസ് വൈറസിനെ നമ്മുടെ രാജ്യം പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു. ഇത് അപ്രത്യക്ഷമാകാൻ പോകുകയാണ്. ഇത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു" ട്രംപ് വ്യക്തമാക്കി. പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കുന്നുണ്ടന്നും അത് ഉപയോഗിച്ച് രോഗികൾ സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊവിഡ് 19 വാക്സിൻ റെക്കോഡ് സമയത്തിനുള്ളിൽ പുറത്തിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.