ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത്തവണയും റമദാനില്‍ കാരുണ്യഹസ്തമേകുന്നു. 100 ദശലക്ഷം ഭക്ഷണപൊതികളാണ് റമദാനില്‍ വിതരണം ചെയ്യുക. 20 രാജ്യങ്ങളില്‍ ആ ഭക്ഷണപൊതികളെത്തും. വിശന്നിരിക്കുന്നവർക്കും കുടുംബങ്ങള്‍ക്കുമായാണ് ക്യാംപെയിന്‍ പ്രഖ്യാപിച്ചിട്ടുളളത്.
യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവാണ് (എംബിആർജിഐ) ക്യാംപെയിന് നേതൃത്വം നൽകുന്നത്. കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന ഈ കാലത്ത് യുഎഇയുടെ ഈ കാരുണ്യവായ്പ് ഏറെ പേർക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷം 10ദശലക്ഷം ഭക്ഷണ പൊതികള്‍ ക്യാംപെയിനും യുഎഇ നടത്തിയിരുന്നു.
പൊതുജനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാം. ദുബായ് ഭരണാധികാരി പ്രഖ്യാപിച്ച 100 ദശലക്ഷം ഭക്ഷണപൊതികള്‍ ക്യാംപെയിനില്‍ പൊതുജനങ്ങള്‍ക്കും ഭാഗമാകാം. https://www.100millionmeals.ae/ എന്ന വെബ്സൈറ്റിലൂടെയോ 8004999 എന്ന നമ്പറിലൂടെയോ ഇതേ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. ഡു എത്തിസലാത്ത് എന്നീ മൊബൈല്‍ ഇന്‍റർനെറ്റ് സേവന ദാതാക്കളിലൂടെയും സംഭാവനകള്‍ നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.