പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്; പണം കണ്ടെത്തിയത് ക്ലോസറ്റില്‍ നിന്നല്ലെന്നും കെ.എം ഷാജി

പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്; പണം കണ്ടെത്തിയത് ക്ലോസറ്റില്‍ നിന്നല്ലെന്നും കെ.എം ഷാജി

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലന്‍സിന് മുന്‍പാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലര്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകളാണെന്നും കെ. എം ഷാജി. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം കെ. എം ഷാജി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
അനധികൃത സ്വത്തു സാമ്പാദന കേസില്‍ അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്. ക്ലോസറ്റില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ക്ലോസറ്റില്‍ നിന്നോ ടിവിയില്‍ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങള്‍ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെ. എം ഷാജി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.