1. മലയാളിക്ക് അഭിമാനം എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത സിവിലിയൻ ബഹുമതി
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിൻ്റെ ആദരവ്. വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായിരിക്കുന്നത്.
2. ചരിത്രകുതിപ്പിനൊരുങ്ങി യുഎഇ; ബഹിരാകാശ യാത്ര സംഘത്തില്‍ വനിതയും
ഹസ അല്‍ മന്‍സൂരിയുടെ ചരിത്ര ബഹിരാകാശ യാത്രയ്ക്ക് പിൻഗാമികളാകാൻ ഒരുങ്ങുന്ന സംഘത്തില്‍ വനിതയും. നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല എന്നിവരാണ് ബഹിരാകാശ യാത്രാസംഘത്തിന്റെ ഭാഗാമാകുന്നത്.
3. റമദാനില്‍ 100 ദശലക്ഷം ഭക്ഷണപൊതികള്‍; കാരുണ്യഹസ്തം നീട്ടി ദുബായ് ഭരണാധികാരി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 100 ദശലക്ഷം ഭക്ഷണപൊതികളാണ് റമദാനില്‍ വിതരണം ചെയ്യുക. https://www.100millionmeals.ae/എന്ന വെബ്സൈറ്റിലൂടെയോ 8004999 എന്ന നമ്പറിലൂടെയോ ഇതേ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
4. വ്രതശുദ്ധിയുടെ പരിശുദ്ധിയുമായി റമദാന്‍
ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആരംഭിച്ചു. ഒമാനില്‍ നാളെ റമദാന്‍ ആരംഭം. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും റമദാന്‍ എന്നുളളതുകൊണ്ടുതന്നെ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ കർശന മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
5. വിശുദ്ധ റമദാനിന് മുന്നോടിയായി 553 തടവുകാരെ മോചിപ്പിച്ച് ദുബായ്
വിശുദ്ധ റമദാനിന് മുന്നോടിയായി ദുബായിലെ 553 തടവുകാരെ മോചിപ്പിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബായിലെ തിരുത്തല്‍ ശിക്ഷാ സ്ഥാപനങ്ങളില്‍ നിന്നാണ് 553 തടവുകാരെ മോചിപ്പിക്കുക.
6. ഷാർജയിലെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് പുതിയ നിർദ്ദേശം
ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് പുതിയ നിർദ്ദേശം നല്കി അധികൃതർ. 72 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണമെന്നുളളതാണ് പുതിയ നിബന്ധന.
7. എക്സ്പോ ദുബായ് 2020' ലോകത്തെ സ്വീകരിക്കാന്‍ തയ്യാർ: ഷെയ്ഖ് മുഹമ്മദ്
എക്സ്പോ ട്വന്‍ടി ട്വന്‍ടി യെ സ്വീകരിക്കുന്നതിനായി യുഎഇ തയ്യാറെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലോകത്തിലെ മുഴുവനുമുളള സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്സ്പോ ട്വന്‍ടി ട്വന്‍ടി ഒക്ടോബർ ഒന്നുമുതല്‍ 2022 മാർച്ച് 31 വരെയാണ് നടക്കുക.
8. ഇന്ത്യന്‍ രൂപ താഴേക്ക്; പണമൊഴുക്ക് മുകളിലേക്ക്
ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുളള പണമൊഴുക്കില്‍ വർദ്ധന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രൂപ യുഎസ് ഡോളറുമായി 75.4 എന്ന നിരക്കിലേക്ക് എത്തിയത്. ഒൻപത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. ഏകദേശം 4.2 ശതമാനമാണ് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവ്.
9. അനുമതിയില്ലാത്തവർ നല്‍കുന്ന സഹായ സംഭാവനകളുടെ ഭാഗമാകരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍
നിയമപരമായി മാത്രമെ പണമുള്‍പ്പടെയുടെയുളള സഹായ സംഭാവനകളുടെ ഭാഗമാകാന്‍ പാടുളളൂവെന്ന് യുഎഇയുടെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. റമദാനില്‍ നിയമപരമല്ലാതെ ഇത്തരം സഹായങ്ങളും സംഭാവനകളും ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
10. വിലക്ക് നീക്കി ഒമാന്‍; ഗാർഹിക തൊഴിലാളികള്‍ക്ക് പ്രവേശന അനുമതി നല്‍കി ഖത്തർ
ഒമാനിലേക്ക് എല്ലാവർക്കും പ്രവേശിക്കാമെന്ന് വ്യക്തമാക്കി അധികൃതർ. സാധുതയുളള ഏത് തരത്തിലുളള വിസയുളളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നുവെന്ന് ടൈംസ് ഓഫ് ഒമാന്റെ റിപ്പോർട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.