കോവിഡ് വ്യാപനം: ബ്രിട്ടന്റെ യാത്രാവിലക്കിനെതിരേ പാകിസ്താന്‍ മന്ത്രി

കോവിഡ് വ്യാപനം: ബ്രിട്ടന്റെ യാത്രാവിലക്കിനെതിരേ പാകിസ്താന്‍ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനില്‍നിന്നുള്ള യാത്രക്കാരെ വിലക്കിയ ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധവുമായി പാക് മന്ത്രി ഡോ. ഷിറീന്‍ മസാരി. ഏഷ്യന്‍ രാജ്യങ്ങളിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യാത്രാവിലക്ക് വന്നത്. ഇതിനെതിരേയാണ് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഡോ. ഷിറീന്‍ മസാരി രംഗത്തെത്തിയത്.

പാകിസ്താന്‍കാരോടും പാക് വംശജരായ ബ്രിട്ടീഷ് പൗരന്മാരോടുമുള്ള ബിട്ടന്റെ സമീപനം വിവേചനപരമാണ്. ബ്രിട്ടന്‍ കാണിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. പാക് വംശജരായ ബ്രിട്ടീഷ് പൗരന്മാരെയും യാത്രചെയ്യാന്‍ അനുവദിക്കാത്തത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഷിറീന്‍ ആരോപിച്ചു.

നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയാന്‍ 1750 പൗണ്ട് ഹോട്ടലുകളില്‍ വാടക കൊടുക്കേണ്ട അവസ്ഥ തികച്ചും അപലപനീയമാണ്. പാകിസ്താന്‍ സ്വദേശികളാണെന്ന കാരണത്താലാണ് ഈ അനീതിയെന്നും ഷിറീന്‍ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം യു.കെയില്‍ ക്വാറന്റീനിലുള്ള പത്തൊന്‍പതോളം പാകിസ്താന്‍ കുടുംബങ്ങളുടെ ദയനീയാവസ്ഥ വെളിവാക്കുന്ന വീഡിയോയും പുറത്തുവിട്ടു. ഭക്ഷണം നിഷേധിക്കുന്നതായും കൊച്ചുകുട്ടികള്‍ക്ക് തണുത്ത ഭക്ഷണമാണു ലഭിക്കുന്നതെന്നും കുടുംബങ്ങള്‍ പരാതിപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.