അബുദാബി: ദുബായ്ക്ക് പിന്നാലെ യാത്രാനിയന്ത്രണങ്ങള്‍ കർശനമാക്കി അബുദാബിയും. ഇന്ത്യയില്‍ കോവിഡ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് എത്തിഹാദ് എയർവേസ് വ്യക്തമാക്കുന്നു.
യാത്രപുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. അബുദാബി വിമാനത്താവളത്തിൽ ആണ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടത്. അംഗീകൃത ലാബിൽ നിന്നെടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം. ഇംഗ്ലീഷിലോ അറബിയിലോ ഉള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിശോധന നടത്തിയ തീയതി, സമയം എന്നിവ എല്ലാം കൃത്യമായി രേഖപ്പെടുത്തണം.
കൂടാതെ ഒറിജിനല്‍ കൊവിഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ക്യൂ ആർ കോഡും നിര്‍ബന്ധമാണെന്നും വിമാനകമ്പനി വ്യക്തമാക്കുന്നു. 12 വയസിന് താഴെയുള്ള കുട്ടികള്‍, അംഗവൈകല്യമുള്ളവർ, ട്രാൻസിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ എന്നിവര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമല്ല. എമിറേറ്റ്സും സമാനമായ രീതിയില്‍ മാർഗനിർദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.
നേരത്തെ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഫ്ളെ ദുബായ് തുടങ്ങിയ വിമാനകമ്പനികളും ദുബായ് യാത്രയ്ക്കുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.