കോവിഡ് വ്യാപനം: നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിവരശേഖരണവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

കോവിഡ് വ്യാപനം: നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിവരശേഖരണവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ നിരോധന സാഹചര്യത്തിൽ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ശേഖരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുമാണ് പുതിയ രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുന്നത്.

കോവിഡ് 19 അനുബന്ധ യാത്രാ നിയന്ത്രണങ്ങൾ കാരണം നിലവിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും വേണ്ടിയാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ്. യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന കാര്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യലുള്ള സമയത്ത് വിസ കാലാവധി തീര്‍ന്നത്, സമയത്ത് തിരികെയെത്താനാവാത്തതിനാല്‍ ജോലി നഷ്ടമായത്, കുവൈറ്റിൽ സാധനസാമഗ്രികൾ ഉള്ളവർ, കുടുംബക്കാര്‍ക്ക് നാട്ടില്‍ വരാനാവാതെ കുവൈത്തില്‍ കുടുങ്ങിയത്, തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതുമായി ബന്ധപ്പെട്ട കേസുകള്‍, ശമ്പളം ലഭിക്കാത്ത പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇതില്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഇന്ത്യയിലുള്ള കുവൈറ്റ് പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംബസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിവരങ്ങള്‍ നല്‍കിയവരും പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. https://forms.gle/sExZK1GKW36BLpVz7 എന്ന ലിങ്ക് വഴി ഗൂഗിൾ ഫോമിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ http://www.indembkwt.gov.in/ എന്ന വെബ്സൈറ്റിലോ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാല്‍ [email protected] ലേക്ക് ഇമെയില്‍ വഴിയും ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.