പെര്‍ത്ത്: പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലും പീല്‍ റീജിയണിലും ഇന്ന് അര്‍ധരാത്രി മുതല്‍ മൂന്നു ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് ആറ് മണി മുതല്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കി. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവനാണ് പ്രഖ്യാപനം നടത്തിയത്.
മെല്‍ബണിലെ ഹോട്ടലില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ വിക്ടോറിയ സ്വദേശിക്ക് ഇന്ന് രാവിലെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ക്വാറന്റീനു ശേഷം ഇയാള്‍ താമസിച്ചിരുന്ന വീട്ടിലെ സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവായി. പെര്‍ത്തില്‍നിന്ന് മെല്‍ബണിലേക്ക് ക്യൂ.എഫ്. 778 നമ്പര്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തവരോടു 14 ദിവസത്തെ ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.