തെറ്റായതും ആക്ഷേപകരുമായ പോസ്റ്റിന് അഡ്മിന്‍ ഉത്തരവാദിയല്ല: ബോംബെ ഹൈക്കോടതി

തെറ്റായതും ആക്ഷേപകരുമായ പോസ്റ്റിന് അഡ്മിന്‍ ഉത്തരവാദിയല്ല: ബോംബെ ഹൈക്കോടതി

ന്യൂഡൽഹി: വാട്ട്സ്ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പോസ്റ്റുകൾ നല്ല ഉദ്ദേശത്തോടെ അല്ലാതെ ആക്ഷേപകരമാണെങ്കിൽ അഡ്മിനുകളെ പഴി ചാരാനാകില്ലെന്ന് ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ച് വിധിച്ചു. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ വനിതാ അംഗത്തിനെതിരായ ലൈംഗിക പരാമർശത്തെ ചൊല്ലി അഡ്മിനെ പ്രതിയാക്കിയ കേസിലാണ് വിധി.

തനിക്കെതിരെയുള്ള പോസ്റ്റിട്ട ആൾക്കെതിരെ ഗ്രൂപ്പ് അഡ്മിൻ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ആളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യാനോ, തന്നോട് മാപ്പുപറയാൻ ആവശ്യപ്പെടുകയോ ചെയ്‌തില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

അതേസമയം വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകൾക്ക് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കം നിയന്ത്രിക്കാൻ പരിതിമായ അധികാരങ്ങളേ ഉള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മോശമായ ഉള്ളടക്കം പോസ്റ്റു ചെയ്യുന്ന ആളിനെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.