ന്യുഡല്‍ഹി: വിദേശ സഹായം സ്വീകരിക്കുന്നതില്‍ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങി ഇന്ത്യ. കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് സൂചന.
നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. റെഡ് ക്രോസ് പോലെയുള്ള സംഘടനകള്‍ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ സഹായം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതില്‍ അടക്കം വിവേചനം ഉണ്ടാകുമെന്നും
കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാടെക്കുന്നത്. ഇതനുസരിച്ച് ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.