സാമ്പത്തിക തട്ടിപ്പ്: സനുമോഹനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

സാമ്പത്തിക തട്ടിപ്പ്: സനുമോഹനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മുംബൈയില്‍ നിന്നും നാല് പേരടങ്ങുന്ന സംഘം ഇതിനായി കൊച്ചിയിലെത്തി. കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ കേരള പൊലീസും ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം, കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നിന്നു. സനുമോഹന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനല്‍കാനാണ് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുക. രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്‍കിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് ഇത്.

കൊക്കക്കോളയില്‍ മദ്യം കലര്‍ത്തി നല്‍കിയതാണ് വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊല്ലാന്‍ സാമ്പത്തിക പ്രശ്‌നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.