കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: കെജിഎംഒഎ

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: കെജിഎംഒഎ

കൊച്ചി: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ് . അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കുന്നു

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം. അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.