ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ബ്രിട്ടന്റെ ചാള്‍സ് രാജകുമാരന്‍. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോള്‍ തിരിച്ചു സഹായിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള കോവിഡ് ചിത്രങ്ങള്‍ കണ്ട് താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം ഇന്ത്യയുമായുള്ള ഹൃദ്യമായ ബന്ധവും സൗഹൃദവും അദ്ദേഹം തുറന്നുപറയുന്നു.
എല്ലാവരെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. അവിടേക്ക് നടത്തിയ യാത്രകള്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ സഹായവുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒരുമിച്ച് ഈ യുദ്ധം ജയിക്കും.' അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ഒട്ടേറെ ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തുവന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.