ദുബായ്: യുഎഇയില്‍ ഇന്ന് 632 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 314,018 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 729,518 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 720,653 പേർ രോഗമുക്തി നേടി. 2,064 മരണവും സ്ഥിരീകരിച്ചു.