തിരുവനന്തപുരം: മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ"വജ്രകാന്തി 2021 " ക്വിസ് മത്സരത്തിൽ വിദ്യാർത്ഥി വിഭാഗത്തിൽ കുവൈറ്റ് ടീം ഒന്നാം സ്ഥാനം നേടി.
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് അദ്വൈത് അഭിലാഷ് (കല കുവൈറ്റ്) സോന സുബിൻ, ഏബൽ ജോസഫ്, ജുവൽ ഷാജിമോൻ (എസ് എം.സി.എ.കുവൈറ്റ്) അനുഷിഖ ശ്രീജ വിനോദ്, പാർത്ഥിവ് ഷാബു(ഫോക്ക് കണ്ണൂർ) എന്നിവരാണ് പങ്കെടുത്തത്.

വിവിധ റൗണ്ടുകളിലൂടെ നടന്ന മത്സരങ്ങൾക്കു ശേഷം നടന്ന ഫൈനൽ മത്സരത്തിലാണ് കുവൈറ്റ് മലയാളം മിഷനിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓൺലൈനിലൂടെ നടന്ന മത്സരമാണെങ്കിലും, മത്സരത്തിൻ്റെ വീറും വാശിയും ഒട്ടും ചോർന്നു പോകാതെ ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത് ഗ്രാന്റ് മാസ്റ്റർ ഡോ. ജി. എസ് പ്രദീപായിരുന്നു.