യുഎഇ: ഇന്ന് 392 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1329 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 37878 ആണ് സജീവ കോവിഡ് കേസുകള്‍. 377,585 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 392 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 883,985 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 846,805 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 140.7 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്.