'നമ്മൾ ക്രിസ്തുവിൽ ഒരു വലിയ കുടുംബം'; പെർത്ത് സിറോ മലബാർ സമൂഹത്തിന്റെ ഇടവക ദിനവും കാറ്റിക്കിസം വാർഷികവും ശനിയാഴ്ച

'നമ്മൾ ക്രിസ്തുവിൽ ഒരു വലിയ കുടുംബം'; പെർത്ത് സിറോ മലബാർ സമൂഹത്തിന്റെ ഇടവക ദിനവും കാറ്റിക്കിസം വാർഷികവും ശനിയാഴ്ച

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ സമൂഹത്തിന്റെ ഇടവക ദിനാഘോഷവും കാറ്റിക്കിസം വാർഷികവും നവംബർ 29 ന്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പാരിഷ് ഹാളിൽ ആരംഭിക്കുന്ന ചടങ്ങിൽ വിവിധ പരിപാടികൾ അരങ്ങേറും. ഈ വർഷത്തെ ആഘോഷ പരിപാടികളുടെ വിഷയം 'നമ്മൾ ക്രിസ്തുവിൽ ഒരു വലിയ കുടുംബം' എന്നതാണ്.

ഇടവക വികാരി ഫാ. അജിത് ചെറിയേക്കരയും അസിസ്റ്റൻ്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിലും പരിപാടിക്ക് നേതൃത്വം നൽകും. ഇടവകയുടെ ഐക്യവും വിശ്വാസബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ഈ ദിനം കുടുംബ യൂണിറ്റുകൾ, കാറ്റിക്കിസം കേന്ദ്രങ്ങൾ, വിവിധ ഭക്ത സംഘടനകൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളാൽ ശ്രദ്ധേയമാകും.

വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചും അമ്പതും വാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതികൾ, 60, 70, 75, 80 വയസ് തികയുന്ന മുതിർന്ന പൗരന്മാർ, നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾ, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഈ പ്രത്യേക ദിനത്തിൽ എല്ലാവർക്കും രുചികരമായ ഭക്ഷണം ആസ്വദിക്കാനുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പാരീഷ് ഡേ കോ-ഓർഡിനേറ്റർ റൈസൺ ജോസിന്റെ നേതൃത്വത്തിൽ വിവിധ ടീമുകൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.

സ്പോൺസേഴ്സ്

ലയോള ട്യൂട്ടറിംഗ്
പോൾസ് മോർട്ട്ഗേജ് സൊല്യൂഷൻസ്
ഡ്രൈവിംഗ് ലെസൻസ് പെർത്ത്
മലബാർ കഫേ
സിന്യൂസ് ലൈവ് - മീഡിയ പാർട്ണർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.