മുംബൈ: സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു സൂദ് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കൊണ്ട് എന്നും കയ്യടി നേടുന്ന താരമാണ്. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തില്‍ നായകനായ കാഴ്ചയാണ് ആരാധകര്‍ കണ്ടത്.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ നിരവധി അന്യസംസ്ഥാന തൊഴിലാളികളെ അദ്ദേഹം നാട്ടിലെത്തിച്ചിരുന്നു. കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യം വിറങ്ങലിച്ചും ശ്വാസം മുട്ടിയും നില്‍ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് ഓക്‌സിജനും, കിടക്കകളും മരുന്നുകളും എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു താരം. ഇപ്പോഴിതാ 'ഡാന്‍സ് ദീവാനേ' എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ സോനു സൂദ് വീണ്ടും കയ്യടി നേടുകയാണ്. റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സോനു സൂദിന്റെ ഈ പ്രഖ്യാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.