ബല്‍റാമോ,രാജേഷ്? തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

 ബല്‍റാമോ,രാജേഷ്? തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലാമര്‍ പോരാട്ടം നടന്ന തൃത്താലയില്‍ സിറ്റിങ് എംഎല്‍എ വി.ടി ബല്‍റാമിന് നേരിയ മേല്‍ക്കൈ മാത്രം. 837 വോട്ടാണ് ഇടതു സ്ഥാനാര്‍ത്ഥി എംബി രാജേഷിനേക്കാള്‍ ബല്‍റാമിനുള്ളത്. നിലവില്‍ കപ്പൂര്, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആനക്കരയിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് മികച്ച വോട്ടുകള്‍ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട പഞ്ചായത്തുകളാണ് ഇവ. എന്നാല്‍ ഇവിടെ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബല്‍റാമിനായിട്ടില്ല. തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്. ഇതില്‍ തിരുമിറ്റക്കോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ മേധാവിത്വമുണ്ട്. ഇടതുകോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചിരുന്ന തൃത്താല 2011ലാണ് ബല്‍റാമിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2016ലും ബല്‍റാം മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ തൃത്താല സിപിഎം അഭിമാനപ്രശ്നമായി കണ്ടതോടെയാണ് മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ എംബി രാജേഷിനെ കളത്തിലിറക്കിയത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.