സംസ്ഥാനത്ത് ഇടത് തരംഗം: യുഡിഎഫ് 50 ല്‍ താഴെ; കെ.കെ രമ നിയമ സഭയിലേക്ക്, പാലാ കാപ്പന് ചങ്ക് തന്നെ

സംസ്ഥാനത്ത് ഇടത് തരംഗം: യുഡിഎഫ് 50 ല്‍ താഴെ; കെ.കെ രമ നിയമ സഭയിലേക്ക്, പാലാ കാപ്പന് ചങ്ക് തന്നെ

കൊച്ചി: വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ. 90 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 47 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. തൃശൂരില്‍ വീണ്ടും സുരേഷ് ഗോപി ലീഡിലെത്തി. പാലക്കാടും നേമത്തും ബിജെപി മുന്നിലാണ്.

തൃശൂരും ഗുരുവായൂരും ഒഴിച്ച് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്. കോട്ടയത്തും ഇടത് മുന്നേറ്റം. എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍ യുഡിഎഫിന് ആശ്വാസം. പത്തനംതിട്ടയില്‍ കോന്നി ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നില്‍.

പാലായില്‍ കാപ്പന്‍ അട്ടിമറി വിജയത്തിലേക്ക്. ലീഡ് പതിനായിരം കടന്നു. വടകരയില്‍ കെ.കെ രമ വിജയത്തിനരികിലെത്തി. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടന്നു. 20-20യുടെ കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലീഡ്. ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നു,സച്ചിന്‍ ദേവിന് ഏഴായിരത്തിന് പുറത്ത് ഭൂരിപക്ഷം.
വടക്കാഞ്ചേരിയില്‍ അനില്‍ അക്കര പതിനൊന്നായിരത്തിലധികം വോട്ടിന് പിന്നിലാണ്.

കല്ല്യാശ്ശേരിയില്‍ എം വിജിന് 19,000ന് മുകളില്‍ ലീഡ്. ഒല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാജന്റെ ലീഡ് 10183 ആയി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 1,530വോട്ടിന് മുന്നില്‍. യുഡിഎഫിന്റെ പത്മജ മൂന്നാം സ്ഥാനത്ത്. ആറ്റിങ്ങലിലും കഴക്കൂട്ടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.