പ്രധാനമന്ത്രിയുടെ പുതിയ വസതി: കോവിഡ് വ്യാപനത്തിനിടയിലും നിര്‍മാണത്തിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം

പ്രധാനമന്ത്രിയുടെ പുതിയ വസതി: കോവിഡ് വ്യാപനത്തിനിടയിലും നിര്‍മാണത്തിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ സമയപരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. 2022 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സെന്‍ട്രല്‍ വിസ്ത പദ്ധതി അവശ്യസേവനമായി കണക്കാക്കിയിരിക്കുന്നതിനാല്‍ ഡല്‍ഹിയിലെ കോവിഡ് ലോക്ഡൗണില്‍ നിര്‍മാണ ജോലികള്‍ തടസപ്പെടില്ലെന്നും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ ആദ്യം പൂര്‍ത്തീകരിക്കുന്ന കെട്ടിടങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ വസതിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കുള്ള ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. ഉപരാഷ്ട്രപതിയുടെ വസതിയും അടുത്ത വര്‍ഷത്തോടെ സജ്ജമാക്കും. 13,500 കോടി രൂപയാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.